മൺട്രിയോൾ : സൗത്ത് ഷോറിലെ ബൗച്ചർവില്ലയ്ക്ക് സമീപമുള്ള സെൻ്റ് ലോറൻസ് നദിയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതായി സുറെറ്റെ ഡു കെബെക്ക് (SQ). ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ഐൽസ്-ഡി-ബൗച്ചർവിൽ ദേശീയോദ്യാനത്തിന്‍റെ ഭാഗമായ ഐൽ ഗ്രോസ്ബോയിസിന് സമീപത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

രണ്ട് മരണങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി SQ വക്താവ് അറിയിച്ചു. അന്വേഷണം ആരംഭിച്ചു. രണ്ടു മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല.