Tuesday, October 14, 2025

വിഘടനവാദം: ഡാനിയേൽ സ്മിത്തിനെ വിമർശിച്ച് ഡഗ് ഫോർഡ്

ടൊറൻ്റോ : വിഘടനവാദമുന്നയിക്കുന്ന ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിനെതിരെ വിമർശനവുമായി ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. വേർപിരിയാൻ ആലോചിക്കുന്നതിന് പകരം രാജ്യത്തെ ഒന്നിപ്പിക്കാനുള്ള സമയമാണിതെന്നും ഡഗ് ഫോർഡ് എറ്റോബിക്കോയിൽ നടന്ന പരിപാടിക്കിടെ പറഞ്ഞു. പ്രസിഡൻ്റ് ട്രംപിന്‍റെ താരിഫുകൾക്കെതിരെ ഒറ്റക്കെട്ടായി പോരാടണം, അദ്ദേഹം ആഹ്വാനം ചെയ്തു. ഒറ്റക്കെട്ടായി നിൽക്കുമ്പോൾ നമ്മൾ വിജയിക്കുന്നു, എന്നാൽ, വിഭജിച്ചു നിൽക്കുമ്പോൾ നമ്മൾ വീഴുന്നു, ഡാനിയേൽ സ്മിത്തിനെ പേരെടുത്ത് പറയാതെ ഡഗ് ഫോർഡ് കൂട്ടിച്ചേർത്തു.

അതേസമയം ആൽബർട്ട കാനഡയിൽ നിന്നും വേർപിരിയുന്നതിനെക്കുറിച്ച് ഒരു റഫറണ്ടം നടത്താൻ യുസിപി സർക്കാരിന് ഉദ്ദേശ്യമില്ലെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ, കാനഡയ്ക്കുള്ളിലെ പ്രവിശ്യയുടെ ഭാവിയിൽ പ്രതീക്ഷ നഷ്ടപ്പെട്ട ആൽബർട്ട ജനതയുടെ എണ്ണം വർധിച്ചുവരുന്നതായി അവർ പറയുന്നു. ഫെഡറൽ ഗവൺമെൻ്റിൽ നിന്ന് പ്രവിശ്യയ്‌ക്കെതിരായ ആക്രമണങ്ങൾ താങ്ങാനാവാത്തതായി മാറിയിരിക്കുന്നതായി സ്മിത്ത് പറഞ്ഞു. കഴിഞ്ഞ പത്തു വർഷത്തിനിടെ ഫെഡറൽ ഗവൺമെൻ്റിന്‍റെ നയങ്ങൾ കാരണം പ്രവിശ്യയ്ക്ക് 50,000 കോടി ഡോളറിന്‍റെ നിക്ഷേപം നഷ്ടപ്പെട്ടിട്ടുണ്ടെന്നും പ്രീമിയർ ആരോപിക്കുന്നു. ആൽബർട്ട നിവാസികൾക്ക് റഫറണ്ടം ആരംഭിക്കുന്നതിനുള്ള ഒപ്പ് ശേഖരണം എളുപ്പമാക്കുന്നതിനും കാലാവധി 90 ദിവസത്തിൽ നിന്ന് 120 ദിവസമാക്കി നീട്ടുന്നതിനുമുള്ള ബിൽ 54 അടുത്തിടെ അവതരിപ്പിച്ചതായും, ഇത് ഉടൻ പ്രാബല്യത്തിൽ വരുമെന്നും പ്രീമിയർ കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!