സ്കാർബ്റോ : പ്രഥമ ലിസ ചലഞ്ചർ കപ്പ് 2025 ക്രിക്കറ്റ് ടൂർണമെൻ്റിൽ ടീം ലിസ തണ്ടേഴ്‌സ് ചാപ്യന്മാരായി. മെയ് 4 ഞായറാഴ്ച സ്കാർബ്റോയിലെ എട്ട് വ്യത്യസ്ത സ്ഥലങ്ങളിലായി നടന്ന മത്സരങ്ങളിൽ ടീം ലിസ തണ്ടേഴ്‌സ് സംഘടിപ്പിച്ച ടൂർണമെൻ്റിൽ ടീം കൂഗേഴ്‌സിനെ പരാജയപ്പെടുത്തിയാണ് ആതിഥേയർ വിജയം സ്വന്തമാക്കിയത്.

ചാപ്യന്മാരായ ടീം ലിസ തണ്ടേഴ്‌സിന് 3,000 യുഎസ് ഡോളറും രണ്ടാം സ്ഥാനത്തെത്തിയ ടീം കൂഗേഴ്‌സിന് 1,500 യുഎസ് ഡോളറും സമ്മാനമായി ലഭിച്ചു. ലിസ ഗ്രൂപ്പ് ഓഫ് ബിസിനസ് ആയിരുന്നു ടൂർണമെൻ്റിന്‍റെ സ്പോൺസർ.

പ്രാദേശിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ലിസ ചലഞ്ചർ കപ്പ് ഭാവിയിലും തുടരുമെന്ന് സംഘാടകർ അറിയിച്ചു.