ഹാലിഫാക്സ് : ഹാലിഫാക്സ് റീജനൽ മുനിസിപ്പാലിറ്റിയിൽ അഞ്ചാംപനി സ്ഥിരീകരിച്ചതായി നോവസ്കോഷ ചീഫ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. റോബർട്ട് സ്ട്രാങ്. അമേരിക്കയിൽ നിന്നും എത്തിയ പ്രവിശ്യ നിവസിയാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. അണുബാധിതൻ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നും എന്നാൽ, പൂർണ്ണമായും വാക്സിനേഷൻ സ്വീകരിക്കേണ്ട ആവശ്യകത പുതിയ കേസ് ഉറപ്പാക്കുന്നതായി ഡോ. റോബർട്ട് സ്ട്രാങ് പറയുന്നു.

അഞ്ചാംപനി, മരണം ഉൾപ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്ന പകർച്ചവ്യാധിയാണെന്ന് പ്രവിശ്യാ സർക്കാർ പറയുന്നു. രോഗബാധിതനായ ഒരാൾ ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വൈറസ് പടരുന്നു. അഞ്ചാംപനി നിസ്സാരമായി കാണേണ്ട ഒരു രോഗമല്ല, അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗബാധിതനായ ഒരാൾ പോയതിനുശേഷം ആ സ്ഥലത്ത് വൈറസ് മണിക്കൂറുകളോളം നീണ്ടുനിൽക്കും. ആളുകൾ അവരുടെ വാക്സിനേഷൻ പരിശോധിക്കുകയും ആവശ്യമെങ്കിൽ വാക്സിനേഷൻ എടുക്കുകയും ചെയ്യണമെന്ന് ശുപാർശ ചെയ്യുന്നതായി റോബർട്ട് സ്ട്രാങ് പറഞ്ഞു. പ്രവിശ്യാനിവാസികൾക്ക് അവരുടെ ഫാമിലി ഡോക്ടർ, നഴ്‌സ് പ്രാക്ടീഷണർ, പ്രൈമറി കെയർ ഫാർമസിസ്റ്റ്, പബ്ലിക് ഹെൽത്ത് ഓഫീസ്, സ്പെഷ്യൽ മീസിൽസ് ക്ലിനിക്കുകൾ എന്നിവരിൽ നിന്ന് വാക്സിനേഷൻ എടുക്കാം.