Wednesday, September 10, 2025

സാൽമൊണെല്ല ബാക്ടീരിയ: താഹിനി സോസ് തിരിച്ചു വിളിച്ചു

എഡ്മിന്‍റൻ : സാൽമൊണെല്ല മലിനീകരണ സാധ്യതയെ തുടർന്ന് ആൽബർട്ടയിൽ വിതരണം ചെയ്ത അൽ കാനറ്റർ ബ്രാൻഡ് താഹിനി സോസ് തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. 2024 ജൂൺ 18-ന് നിർമ്മിച്ചതും 2026 ജൂൺ 18-ന് കാലഹരണപ്പെടുന്നതുമായ 908 ഗ്രാം വലിപ്പമുള്ള ബാധിത ഉൽപ്പന്നം T41806 എന്ന ലോട്ട് നമ്പർ വഴി ഉപഭോക്താക്കൾക്ക് തിരിച്ചറിയാൻ സാധിക്കും.

തിരിച്ചുവിളിച്ച ഉൽപ്പന്നം കഴിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് CFIA നിർദ്ദേശിച്ചു. സാൽമൊണെല്ല കലർന്ന ഭക്ഷണം കേടായതായി അനുഭവപ്പെടുകയോ ചീത്ത മണം ഉണ്ടാവുകയോ ഇല്ല. എന്നാൽ, കൊച്ചുകുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് ഗുരുതരവും ചിലപ്പോൾ മാരകവുമായ അണുബാധകൾക്ക് കാരണമാകുമെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി. കൂടാതെ മറ്റ് വ്യക്തികളിൽ പനി, തലവേദന, ഛർദ്ദി, ഓക്കാനം, വയറുവേദന, വയറിളക്കം എന്നിവയ്ക്കും ഇത് കാരണമാകും. അന്വേഷണം തുടരുകയാണെന്നും ഇത് കൂടുതൽ തിരിച്ചുവിളിക്കലുകൾക്ക് കാരണമായേക്കുമെന്നും CFIA അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!