Monday, August 18, 2025

കാല്‍ഗറി പൊലീസ് മേധാവിയായി കാറ്റി മക്ലെല്ലൻ

കാല്‍ഗറി : പുതിയ ഇടക്കാല പൊലീസ് മേധാവിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് കാല്‍ഗറി പൊലീസ് സര്‍വീസ് (സിപിഎസ്). കാറ്റി മക്ലെല്ലനാണ് പുതിയ മേധാവി. സ്കോട്ട്ലൻഡിൽ നിന്ന് കുടിയേറിയ കാറ്റി മക്ലെല്ലന്‍ 1987-ലാണ് കാല്‍ഗറി പൊലീസ് സര്‍വീസിൽ ചേർന്നത്. 13 വർഷത്തോളം കാല്‍ഗറി പൊലീസിൽ സേവനമനുഷ്ഠിച്ച കാറ്റി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് സപ്പോർട്ടിന്‍റെ ചുമതലയും വഹിച്ചിരുന്നു.

ആറ് വര്‍ഷം സേവനമനുഷ്ഠിച്ചതിന് ശേഷം മുന്‍ മേധാവി മാര്‍ക്ക് ന്യൂഫെല്‍ഡ് കഴിഞ്ഞ ആഴ്ച രാജിവച്ചപ്പോള്‍, കാറ്റി ഉടന്‍ തന്നെ ഇടക്കാല പൊലീസ് മേധാവിയായി ചുമതല ഏറ്റെടുക്കുമെന്നും പുതിയ മേധാവിയെ കണ്ടെത്താനുള്ള അന്വേഷണം ഉടന്‍ ആരംഭിക്കില്ലെന്നും കാല്‍ഗറി പൊലീസ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ജി7 ഉച്ചകോടി, കാല്‍ഗറി സ്റ്റാംപീഡ് എന്നിവയുള്‍പ്പെടെ വരും മാസങ്ങളില്‍ നിരവധി പ്രധാന പരിപാടികള്‍ നഗരത്തിൽ നടക്കാനിരിക്കുന്നതിനാലാണ് ഇത്തരമൊരു തീരുമാനം. കാറ്റിയുടെ നിയമനത്തിന് അംഗീകാരം തേടുന്നതിനായി ചൊവ്വാഴ്ച കാല്‍ഗറി സിറ്റി കൗണ്‍സിലുമായി കൂടിക്കാഴ്ച നടത്തിയതായി പൊലീസ് കമ്മീഷന്‍ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!