വൻകൂവർ : മെട്രോ വൻകൂവറിൽ പെട്രോൾ വില വീണ്ടും കുതിച്ചുയർന്നതായി റിപ്പോർട്ട്. നഗരത്തിൽ ബുധനാഴ്ച ലിറ്ററിന് എട്ട് സെൻ്റിന്‍റെ വർധനയാണ് പെട്രോളിന് ഉണ്ടായത്. ഇതോടെ മെട്രോ വൻകൂവറിലെ പല പമ്പുകളിലും ലിറ്ററിന് 172.9 സെൻ്റാണ് ഈടാക്കുന്നത്. ഈ ആഴ്ച അവസാനത്തോടെ പെട്രോൾ വില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പെട്രോളിയം അനലിസ്റ്റ് ഡാൻ മക്‌ടീഗ് പറയുന്നു. വ്യാഴാഴ്ച ഇന്ധന വില ലിറ്ററിന് രണ്ട് സെൻ്റ് കൂടി ഉയർന്ന് ലിറ്ററിന് 174.9 സെൻ്റിൽ എത്തുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

യുഎസ് വ്യാപാര യുദ്ധവും കാർബൺ നികുതി താൽക്കാലികമായി നിർത്തിവച്ചതും മൂലം കഴിഞ്ഞ മാസം ഇന്ധനവിലയിൽ ഇടിവ് ഉണ്ടായിരുന്നു. എന്നാൽ, നിലവിലെ വിലക്കയറ്റത്തിന് കാലിഫോർണിയയിൽ റിഫൈനറിക്ക് തീപിടിച്ചതും വെസ്റ്റ് കോസ്റ്റിലെ വിപണികളിലുണ്ടായ പ്രതിസന്ധിയുമാണ് കാരണമെന്ന് ഡാൻ മക്‌ടീഗ് പറയുന്നു.