മൺട്രിയോൾ : സാമ്പത്തിക അനിശ്ചിതത്വം കാരണം മറ്റ് പ്രധാന കനേഡിയൻ നഗരങ്ങളിൽ വീടുകളുടെ വിൽപ്പന കുറഞ്ഞപ്പോൾ മൺട്രിയോളിൽ വിൽപ്പന വർധിച്ചതായി റിപ്പോർട്ട്. ഏപ്രിലിൽ ഈ മേഖലയിൽ 5,126 വീടുകൾ വിറ്റഴിക്കപ്പെട്ടതായി കെബെക്ക് പ്രൊഫഷണൽ അസോസിയേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ബ്രോക്കേഴ്‌സ് അറിയിച്ചു. ഇത് 2024 ഏപ്രിലിലെ 4,645 വിൽപ്പനയിൽ നിന്ന് 10.4% കൂടുതലാണ്. ബാങ്ക് ഓഫ് കാനഡ കഴിഞ്ഞ മാസം പലിശനിരക്ക് നിലനിർത്തിയെങ്കിലും, മോർഗെജ് ഇൻഷുറൻസ് നിയമങ്ങൾ ലഘൂകരിച്ചതും പലിശ നിരക്കുകളിൽ ഉണ്ടായ ത്വരിതഗതിയിലുള്ള ഇടിവുമാണ് വിൽപ്പനയിലെ വർധനവിന് കാരണമെന്ന് അസോസിയേഷൻ ഡയറക്ടർ ചാൾസ് ബ്രാൻ്റ് പറയുന്നു.

അതേസമയം മൺട്രിയോൾ മേഖലയിലെ എല്ലാത്തരം വീടുകളുടെയും ശരാശരി വില വർഷം തോറും വർധിച്ചു. നഗരത്തിലെ ഒരു പ്ലെക്സിന്‍റെ വില 10% വർധിച്ച് 830,500 ഡോളറായി. കൂടാതെ സിംഗിൾ ബെഡ്‌റൂം വീടുകളുടെ ശരാശരി വില 8.7% ഉയർന്ന് 625,000 ഡോളറിലെത്തി. ഒരു കോണ്ടോമിനിയത്തിന്‍റെ ശരാശരി വില 6.1% വർധിച്ച് 424,500 ഡോളറുമായി. കഴിഞ്ഞ മാസം മൺട്രിയോളിൽ 7,721 പുതിയ വീടുകൾ വിപണിയിൽ എത്തിയതായി അസോസിയേഷൻ റിപ്പോർട്ട് ചെയ്തു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 12.1% വർധനയാണ് രേഖപ്പെടുത്തിയത്. കൂടാതെ സജീവ ലിസ്റ്റിങ്ങുകൾ 2.3% ഉയർന്ന് 18,731 ആയി.