Saturday, March 14, 2026

വോണിൽ സ്പീഡ് കാമറ നശിപ്പിക്കൽ തുടർക്കഥ

ടൊറൻ്റോ : വോണിൽ സ്പീഡ് കാമറകൾ നശിപ്പിക്കുന്നത് തുടർക്കഥയാകുന്നു. ജനുവരി ആദ്യം മുതൽ വോണിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി സ്ഥാപിച്ചിരുന്ന സ്പീഡ് കാമറകൾ ഒമ്പത് തവണയാണ് നശിപ്പിച്ചത്. ജനുവരി 11-നും ഏപ്രിൽ 24-നും ഇടയിൽ നഗരത്തിലെ സ്പീഡ് എൻഫോഴ്‌സ്‌മെൻ്റ് കാമറകൾ ഉൾപ്പെടെ ഒമ്പത് കേസുകൾ റിപ്പോർട്ട് ചെയ്തതായി യോർക്ക് റീജനൽ പൊലീസ് അറിയിച്ചു.

ഇതിൽ ഒരു കേസിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, മറ്റു എട്ടു കേസുകളിൽ അന്വേഷണം തുടരുകയാണ്. പീറ്റർ റൂപർട്ട് അവന്യൂവിലെ ഒരു കാമറ അഞ്ച് തവണയും ഹിൽഡ അവന്യൂവിലെ ഒരു കാമറ രണ്ടുതവണയും, ന്യൂ വെസ്റ്റ്മിൻസ്റ്റർ ഡ്രൈവിലെ ഒരു കാമറ ഒരു തവണയും നശിപ്പിക്കപ്പെട്ടു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!