വൈറ്റ് ഹോഴ്സ് : ടെറിട്ടോറിയൽ ലിബറൽ പാർട്ടി ലീഡർ സ്ഥാനം രാജിവെച്ച് യൂകോൺ പ്രീമിയർ രഞ്ജ് പിള്ള. വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും മലയാളി കുടുബ വേരുള്ള രഞ്ജ് പിള്ള അറിയിച്ചു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കാൻ പാർട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

യൂകോൺ നിയമസഭയിൽ രണ്ട് തവണ അംഗമായ രഞ്ജ് പിള്ള 2023 ജനുവരിയിൽ പ്രീമിയറായി സ്ഥാനമേറ്റു. എൻഡിപിയുടെ സഹായത്തോടെയാണ് ലിബറൽ ന്യൂനപക്ഷ സർക്കാർ ഭരിക്കുന്നത്. അടുത്ത ടെറിട്ടോറിയൽ തിരഞ്ഞെടുപ്പ് നവംബർ 3-നോ അതിനുമുമ്പോ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.