Sunday, August 17, 2025

ഐഇസി വര്‍ക്ക് പെര്‍മിറ്റ് അപേക്ഷ നടപടിക്രമം ലളിതമാക്കി ഐആര്‍സിസി

ഓട്ടവ : ഇൻ്റർനാഷണൽ എക്സ്പീരിയൻസ് കാനഡ (IEC) അപേക്ഷകർക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കി ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി). നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്ന, കാനഡയിലുള്ള IEC അപേക്ഷകർക്ക് ഇനി വര്‍ക്ക് പെര്‍മിറ്റുകള്‍ നേരിട്ട് മെയില്‍ വഴി അയക്കാമെന്ന് ഐആർസിസി അറിയിച്ചു. പുതിയ നിയമം 2025 ഡിസംബർ വരെ പ്രാബല്യത്തിൽ തുടരുമെന്നും ഇമിഗ്രേഷന്‍ വകുപ്പ് വ്യക്തമാക്കി.

ഈ മാറ്റത്തിന് മുമ്പ്, IEC വര്‍ക്ക് പെര്‍മിറ്റ് ഉടമകള്‍ പുതിയ IEC വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് രാജ്യത്തിന് പുറത്തുകടന്ന് വീണ്ടും കാനഡയിലേക്ക് പ്രവേശിക്കണമായിരുന്നു. കൂടാതെ പുതിയ നിയമപ്രകാരം, മറ്റൊരു IEC വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകർക്ക് സാധുവായ IEC വര്‍ക്ക് പെര്‍മിറ്റ് ഉണ്ടായിരിക്കുകയും അവർ കാനഡയിൽ ഉണ്ടായിരിക്കുകയും വേണം.

അപേക്ഷകര്‍ക്ക് നിലവില്‍ സാധുവായ ഒരു IEC പോര്‍ട്ട് ഓഫ് എന്‍ട്രി (POE) ലെറ്റര്‍ ഓഫ് ഇന്‍ട്രോഡക്ഷന്‍ (LOI) ഉണ്ടാകണം. കൂടാതെ നിലവിലുളള LOI കാലഹരണപ്പെടുന്നതിന് മുമ്പ് പുതിയ വര്‍ക്ക് പെര്‍മിറ്റിനായി അപേക്ഷിച്ചിരിക്കണം. IEC വര്‍ക്ക് പെര്‍മിറ്റ് മെയില്‍ വഴി അയക്കാന്‍ അപേക്ഷിക്കുന്ന സമയത്ത് കാനഡയില്‍ ഉണ്ടായിരിക്കണം. IEC വര്‍ക്ക് പെര്‍മിറ്റിന് അര്‍ഹത നേടുന്നതിന് അപേക്ഷകന്‍ കാനഡയില്‍ നിയമപരമായ പദവി നിലനിര്‍ത്തേണ്ടതുണ്ട്.

അതേസമയം, ഒരു വിദേശ പൗരന്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ പുതിയ IEC വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് അവര്‍ കാനഡ വിട്ട് യുഎസ് അല്ലെങ്കില്‍ സെൻ്റ്-പിയറി-എറ്റ്-മിക്വലോണ്‍ ഒഴികെയുള്ള മറ്റൊരു രാജ്യത്ത് നിന്നോ പ്രദേശത്ത് നിന്നോ വീണ്ടും പ്രവേശിക്കണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!