ബ്രാംപ്ടൺ: മുൻ ഫെഡറൽ ആരോഗ്യ മന്ത്രിയും ബ്രാംപ്ടണിൽ ഏറ്റവും വിജയ സാധ്യത കൽപ്പിച്ചിരുന്ന സ്ഥാനാർത്ഥിയുമായിരുന്ന കമൽ ഖേരയുടെ പരാജയം ലിബറൽ പാർട്ടിയിൽ അസ്വാരസ്യങ്ങൾ ഉയർത്തുന്നു. ലിബറൽ പാർട്ടിയിലെ ബ്രാംപ്ടണിൽ നിന്നുള്ള ഒരു എംപിയും കൺസർവേറ്റീവ് സ്ഥാനാർത്ഥിയായി തോറ്റ ഒരു വ്യക്തിയും തമ്മിൽ നടന്ന രഹസ്യ ഇടപാടാണ് കമൽ ഖേരയുടെ പരാജയത്തിന് കാരണമെന്ന് സൂചനകയുണ്ട്.

കമൽ ഖേരയുടെ പരാജയം പാർട്ടി അന്വേഷിക്കണമെന്ന് പാർട്ടിയിലെ വലിയൊരു വിഭാഗം ആവശ്യം ഉയർത്തിക്കഴിഞ്ഞു. ബ്രാംപ്ടണിൽ നിന്നുള്ള ഒരു ലിബറൽ എംപി, തനിക്ക് മന്ത്രി സ്ഥാനം ലഭിക്കുന്നതിനാണ് കമൽ ഖേരയെ പരാജയപ്പെടുത്താനായി ഗൂഡലോചന നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.