ഹാലിഫാക്സ് : നോവസ്കോഷയിൽ മലയാളി വിദ്യാർത്ഥികൾ വംശീയാധിക്ഷേപവും ക്രൂരമർദ്ദനവും നേരിട്ടതായി റിപ്പോർട്ട്. ഹാലിഫാക്സ് റീജനൽ മുനിസിപ്പാലിറ്റിയിലെ ഗ്രാമീണ കമ്യൂണിറ്റിയായ കൗ ബേ-യിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. മത്സ്യബന്ധനത്തിനായി എത്തിയ നാല് മലയാളി വിദ്യാർത്ഥികൾക്ക് നേരെ പതിനഞ്ചോളം പേർ അടങ്ങുന്ന സംഘമാണ് ക്രൂരമർദ്ദനവും വംശീയാധിക്ഷേപവും നടത്തിയത്. അതിക്രൂരമായ ആക്രമണമാണ് ഇവർക്കെതിരെ നടന്നത്.

ആക്രമണത്തിൽ ഒരു വിദ്യാർത്ഥിക്ക് മുഖത്ത് സാരമായി പരുക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥികളെ വെള്ളത്തിൽ ചവുട്ടി താഴ്ത്തി കൊല്ലാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. മലയാളികൾ അടക്കമുള്ള ഇന്ത്യൻ വംശജർ ഇത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ ജാഗ്രത പാലിക്കണമെന്നും ആക്രമസംഭവങ്ങളിൽ നിന്നും അകന്നു നിൽക്കണമെന്നും നോർക്ക കോർഡിനേഷൻ കൗൺസിൽ കാനഡ നിർദ്ദേശിച്ചു.