Monday, August 18, 2025

വർണ്ണോജ്വലമായി തണൽ കാനഡയുടെ തണൽ സന്ധ്യ

ടൊറൻ്റോ : വർണ്ണോജ്വലമായി തണൽ കാനഡയുടെ മെഗാ മ്യൂസിക്കൽ കൾച്ചറൽ പ്രോഗ്രാം തണൽ സന്ധ്യ 2025. മെയ് മൂന്ന് ശനിയാഴ്ച വൈകിട്ട് അഞ്ചിന് സ്കാർബ്റോ സെൻ്റ് ജോൺ ഹെൻറി ന്യൂമാൻ കാത്തോലിക് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന തണല്‍ സന്ധ്യ, കുൽജീത് സിങ് അറോറ (കോൺസുലേറ്റ് ജനറൽ ഇന്ത്യ, ടൊറൻ്റോ) ഉദ്ഘാടനം ചെയ്തു. തണൽ കാനഡ ജനറൽ സെക്രട്ടറി പോൾ ജോസഫ് സ്വാഗതം ആശംസിച്ചു. പ്രസിഡൻ്റ് ജോസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ റോബിൻസ് കുര്യാക്കോസ് നന്ദി അറിയിച്ചു. തണൽ സന്ധ്യയ്ക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ ആശംസകൾ അറിയിച്ചു.

ഉദ്ഘാടനത്തിന്‍റെ ഭാഗമായി മെഗാ സ്പോൺസർ പ്രശാന്ത് വിജയരാജൻ പിള്ള (റിയൽറ്റർ, റീമാസ്സ് റിയൽ എസ്റ്റേറ്റ്), ഗ്രാൻഡ് സ്പോൺസർ സിനോ ജോയ് നടുവിലേക്കൂറ്റ്(സി-നേഷൻ& സി -നോട്ട്), ഗോൾഡ് സ്പോൺസർമാരായ അലൻ ജോ മാത്യൂസ് (ഇൻസ്‌ലൈഫ് ഇൻഷുറൻസ് ), സജി മംഗലത്ത് (റോയൽ കേരള ഫുഡ്സ് ) എന്നിവർ നിലവിളക്ക് കൊളുത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. കാതുകൾക്ക് ഇമ്പം തുളുമ്പുന്ന സംഗീതവും വിസ്മയം തീർത്ത നൃത്ത ചുവടുകളും ഫ്യൂഷൻ മ്യൂസിക്കും തണൽ സന്ധ്യയെ അത്യുജ്ജലമാക്കി.

നിഷ മേച്ചേരി, ലക്ഷ്മി പ്രീതി, സ്മിത ജോൺ, ജോമി ജോർജ്, ജോസ് തോമസ്, ജോഷി കൂട്ടുമ്മേൽ, പോൾ ജോസഫ്, ജോസഫ് ഒലേടം, ഷെറിൻ സന്തോഷ്, റെജി പോത്തൻ, ബൈജു മാണി, ജോമി സെബാസ്റ്റ്യൻ, ജോഷി ജോർജ്, ജോൺസൺ ഇരിമ്പൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

രോഗത്താൽ ദുരിതമനുഭവിക്കുന്ന നിർധനരായവർക്ക് ജാതി-മത-വർണ്ണ വ്യത്യാസമില്ലാതെ കൈത്താങ്ങോരുക്കുന്ന തണൽ കാനഡ, കാനഡയിലെ ഏറ്റവും അറിയപ്പെടുന്ന നോൺ പ്രോഫിറ്റബിൾ ഓർഗനൈസേഷനുകളിൽ ഒന്നാണ്‌. തണൽ കാനഡയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തേകുവാൻ എല്ലാ സന്മനസുകളെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് : (647) 856-9965, (647) 996-3707, (416)877-2763, (647) 531-8115, (647)895-3078. Email : thanalcanada@gmail.com, Website : http://www.thanalcanada.com.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!