ഓട്ടവ : ഓർലിയൻസിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ നാല് പേർക്ക് പരുക്കേറ്റതായി ഓട്ടവ പാരാമെഡിക് സർവീസ്. ജീൻ-ഡി’ആർക്ക് ബൊളിവാർഡ്-ഇന്നസ് റോഡ് ഇന്‍റർസെക്ഷനിൽ രാത്രി എട്ടരയോടെയാണ് അപകടം. രണ്ട് വാഹനങ്ങൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ചതായി പൊലീസ് അറിയിച്ചു.

അപകടത്തിൽ വാഹനത്തിൽ കുരുങ്ങിയ 47 വയസ്സുള്ള സ്ത്രീയെ ഓട്ടവ ഫയർ സർവീസസ് ഉദ്യോഗസ്ഥർ എത്തിയാണ് രക്ഷപ്പെടുത്തിയത്. ഇവരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഇവരടക്കം നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.