Wednesday, September 10, 2025

കാട്ടുതീ പുക: ശ്വാസംമുട്ടി മാനിറ്റോബ

വിനിപെഗ് : വടക്കൻ മാനിറ്റോബയിലും സസ്കാച്വാനിലും ഉണ്ടായ കാട്ടുതീയിൽ നിന്നുള്ള പുകയിൽ മുങ്ങി മാനിറ്റോബ നഗരങ്ങൾ. വിനിപെഗ്, ബ്രാൻഡൻ എന്നിവയുൾപ്പെടെ മാനിറ്റോബയിലുടനീളമുള്ള നൂറോളം കമ്മ്യൂണിറ്റികളിൽ വായുമലിനീകരണം അപകടകരമായ നിലയിലേക്ക് എത്തിയതായി എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) മുന്നറിയിപ്പ് നൽകി.

ആരോഗ്യ അപകടസാധ്യതകൾ കുറയ്ക്കുന്നതിന്, ആളുകൾ കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരാനും ജനലുകളും വാതിലുകളും അടച്ചിടാനും ഇൻഡോർ വായു ശുദ്ധമാണെന്ന് നിലനിർത്താൻ വെൻ്റിലേഷൻ സംവിധാനങ്ങളിൽ ഉയർന്ന നിലവാരമുള്ള എയർ ഫിൽട്ടറുകൾ ഉപയോഗിക്കാനും ECCC ശുപാർശ ചെയ്യുന്നു. പുറത്തിറങ്ങുന്നവർ എൻ95 മാസ്ക് ധരിക്കണമെന്ന് ആരോഗ്യ ഏജൻസി നിർദ്ദേശിച്ചു. വയോധികർ, ഗർഭിണികൾ, ശിശുക്കൾ, കൊച്ചുകുട്ടികൾ, നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവർക്ക് വായുഗുണനിലവാരം കുറയുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. തലവേദന, കണ്ണ് അല്ലെങ്കിൽ തൊണ്ടയിൽ അസ്വസ്ഥത, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവിക്കുന്നവർ ഉടൻ വൈദ്യസഹായം തേടണമെന്ന് ECCC അഭ്യർത്ഥിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!