ഹാലിഫാക്സ് : നോവസ്കോഷയിലെ പിക്റ്റൗ കൗണ്ടിയിൽ നിന്നും ആറ് വയസ്സുകാരി ലില്ലി സള്ളിവനും നാല് വയസ്സുള്ള സഹോദരൻ ജാക്കും അപ്രത്യക്ഷരായിട്ട് ആഴ്ച ഒന്ന് പിന്നിടുന്നു. പിക്റ്റൗ കൗണ്ടിയിലെ ലാൻസ്‌ഡൗൺ സ്റ്റേഷനിലെ ഗെയ്‌ർലോച്ച് റോഡിലുള്ള വീട്ടിൽ നിന്നും ഏപ്രിൽ രണ്ട് വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സഹോദരങ്ങളെ കാണാതായതായി റിപ്പോർട്ട് ചെയ്തത്. ആറ് ദിവസം നീണ്ടുനിന്ന തീവ്രമായ കര, ജല തിരച്ചിലിൽ നോവസ്കോഷ, ന്യൂബ്രൺസ്വിക് എന്നിവിടങ്ങളിൽ നിന്നുള്ള 160 പേരാണ് പങ്കെടുത്തത്.

കുട്ടികളെ കാണാതായിട്ട് ഒരാഴ്ച പിന്നിട്ടതോടെ ഇരുവരുടെയും സുരക്ഷയിൽ ആശങ്കയുണ്ടെന്നും വനപ്രദേശത്ത് സഹോദരങ്ങൾ അതിജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണെന്നും അധികൃതർ അറിയിച്ചു. സമഗ്രമായ തിരച്ചിൽ അവസാനിപ്പിച്ചതായും വനപ്രദേശമായ നാല് ചതുരശ്ര കിലോമീറ്റർ ഉൾപ്പെടുന്ന ഗ്രാമീണ ഭൂപ്രദേശത്ത് ശ്രദ്ധ ചെലുത്തുമെന്ന് കേന്ദ്രീകരിക്കുമെന്ന് പിക്റ്റൗ കൗണ്ടി ഡിസ്ട്രിക്റ്റ് ആർസിഎംപി കമാൻഡർ സ്റ്റാഫ് സാർജൻ്റ് കർട്ടിസ് മക് കിനോൺ ബുധനാഴ്ച അറിയിച്ചിരുന്നു.