ടൊറൻ്റോ : നഗരത്തിലെ കാബേജ്‌ടൗണിലുള്ള ഇരുനില വീടിന് തീപിടിച്ചു. തീപിടുത്തത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ നിരവധി അഗ്നിശമന സേനാംഗങ്ങൾക്ക് പരുക്കേറ്റതായി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെ പാർലമെൻ്റ്-കാൾട്ടൺ സ്ട്രീറ്റുകൾക്ക് സമീപമുള്ള 29 അബർഡീൻ അവന്യൂവിലാണ് തീപിടിത്തം.

സമീപത്തുള്ള രണ്ട് വീടുകളിലേക്ക് തീ പടർന്നതായി അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും വീട്ടിലുണ്ടായിരുന്നവർക്ക് പരുക്കേറ്റിട്ടില്ല. എന്നാൽ, തീ നിയന്ത്രണവിധേയമാക്കുന്നതിനിടെ മൂന്ന് അഗ്നിശമന സേനാംഗങ്ങൾക്ക് നിസ്സാര പരുക്കേറ്റിട്ടുണ്ട്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.