ടൊറൻ്റോ : നഗരത്തിന് പടിഞ്ഞാറൻ ഭാഗത്തുള്ള മറീനയിൽ പായ്വഞ്ചി മുങ്ങിയതായി ടൊറൻ്റോ പൊലീസ് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ ലേക്ഷോർ ബൊളിവാർഡിനും ഹംബർ ബേ പാർക്ക് റോഡ് വെസ്റ്റിനും സമീപമുള്ള മറീനയിലാണ് സംഭവം.

ഡോക്ക് ചെയ്തിരിക്കുന്ന പായ്വഞ്ചി ഏതാണ്ട് പൂർണ്ണമായും വെള്ളത്തിനടിയിലായതായി അധികൃതർ അറിയിച്ചു. ആരും അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആ സമയത്ത് ആരും ബോട്ടിൽ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. ബോട്ട് ഇതുവരെ കണ്ടെടുത്തിട്ടില്ല. പായ്വഞ്ചി മുങ്ങാനുള്ള കാരണം വ്യക്തമല്ല. ടൊറൻ്റോ ഫയർഫോഴ്സും ടൊറൻ്റോ പൊലീസും സംഭവസ്ഥലത്തുണ്ട്. അന്വേഷണം പുരോഗമിക്കുന്നു.
