മിസ്സിസാഗ : കാനഡയിലെ പ്രമുഖ സ്പോർട്സ് ക്ലബ് ആയ ടീം കനേഡിയൻ ലയൺസ് 2025 സീസണിൽ കളത്തിലിറങ്ങുക പുതുപുത്തൻ ജേഴ്സിയിൽ. പുതിയ ജേഴ്സി ടീം സ്പോൺസർ ടോമി കോക്കാട്ട് (കോക്കാടൻസ് ഗ്രൂപ്പ് എംഡി) ടീം പ്രസിഡൻ്റ് നിക്സൺ മാന്യൂവെൽ, സെക്രട്ടറി ദീപ ടോമി, ട്രഷറർ ജോസ് തോമസ് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.

നിക്സൺ മാന്യൂവെലിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സെക്രട്ടറി ദീപ ടോമി സ്വാഗതവും ഇവൻ്റ് കോർഡിനേറ്റർ തെരേസ തോംസൺ നന്ദിയും പറഞ്ഞു. സ്പോർട്സ് കോർഡിനേറ്റർ വിനു ദേവസ്യ, ബിനു ജോസഫ്, ജോയിൻ്റ് സെക്രട്ടറി ബിബിൻ ജോസ്, മീഡിയ കോർഡിനേറ്റർ ബിജു തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പരിപാടിയിൽ പിആർഒ നിഖിൽ വർഗീസ്, ഓക്സിലറി മെംബേർസ് ആയ ജിസ് കുര്യൻ, ഡേവിസ് കെ ഓ, റൈജു, റോമൽ ബെല്ലാർമൈൻ, യൂത്ത് കോർഡിനേറ്റേഴ്സ് ആയ ബിയ സെബാസ്റ്റ്യൻ, ക്രിസ്റ്റഫർ ജോസ് തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.
വടംവലി, വോളിബോൾ ടീമുകളിലേക്ക് ചേരാൻ ആഗ്രഹിക്കുന്ന കായികപ്രേമികളെ ക്ഷണിക്കുന്നതായി ക്ലബ് ഭാരവാഹികൾ അറിയിച്ചു. നിലവിൽ വടംവലി, ബാഡ്മിന്റൺ, വോളിബോൾ, സോക്കർ, വള്ളംകളി, ക്രിക്കറ്റ് തുടങ്ങിയ കായികഇനങ്ങളിൽ പുരുഷ-വനിതാ ടീമുകളെ ടീം കനേഡിയൻ ലയൺസ് സ്പോർട്സ് ക്ലബ് കളത്തിൽ ഇറക്കുന്നുണ്ട്. നോർത്ത് അമേരിക്കയിലുടനീളമുള്ള പല പ്രമുഖ മത്സരങ്ങളിലും ടീമുകൾ പങ്കെടുത്തു വരുന്നു.

2019-ൽ നോൺ പ്രോഫിറ്റബിൾ ഓർഗനൈസേഷൻ ആയി രജിസ്റ്റർ ചെയ്ത, കാനഡയിലെ ഒൻ്റാരിയോയിൽ പ്രവർത്തിക്കുന്ന ടീം കനേഡിയൻ ലയൺസിന് നിലവിൽ 150 രജിസ്ട്രേഡ് ഫാമിലികളും മുന്നൂറിലധികം ആക്റ്റീവ് മെമ്പേഴ്സും ഉണ്ട്.
ടീമുകളിൽ ചേരാൻ താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ
വടംവലി
വിനു ദേവസ്യ : 647 896 4207
റോമൽ ബെല്ലർമൈൻ : 437 988 7136
ബിനു ജോസഫ് : 416 543 3468
വോളിബോൾ
ഷെറിൻ ജോസഫ് : 437 221 2176
നിക്സൺ മാനുവൽ : 647 210 8363
ഇ മെയിൽ – teamcanadianlions@gmail.com
വെബ്സൈറ്റ് – https://www.teamcanadianlions.ca/