വിനിപെഗ് : സൗത്ത് വെസ്റ്റ് വിനിപെഗിലെ ഗ്രേ റീജനൽ മുനിസിപ്പാലിറ്റിയിൽ സ്കൂൾ ബസും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് കുട്ടികൾക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ റോഡ് 37-റോഡ് 43 ഇന്‍റർസെക്ഷന് സമീപമാണ് അപകടം നടന്നതെന്ന് ട്രെഹെർനെ ആർസിഎംപി അറിയിച്ചു.

സ്കൂൾ ബസ് പിന്നിൽ നിന്ന് ട്രാക്ടർ ഇടിക്കുകയായിരുന്നു. പ്രൈറി സ്പിരിറ്റ് സ്കൂൾ ഡിവിഷനിലെ സ്കൂൾ ബസ് ആണ് അപകടത്തിൽപ്പെട്ടത്. സംഭവസമയത്ത് 31 കുട്ടികൾ ബസിലുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. അപകടത്തിൽ നിസ്സാര പരുക്കേറ്റ എട്ട് കുട്ടികളെ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മുൻകരുതൽ എന്ന നിലയിൽ കൂട്ടിയിടിയിൽ ഉൾപ്പെട്ട രണ്ട് ഡ്രൈവർമാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.