ഓട്ടവ : കാനഡയിൽ കുസിന & അമോർ ബ്രാൻഡ് പെസ്റ്റോ അല്ല ജെനോവീസ് ബേസിൽ പാസ്ത സോസ് തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. ഈ പാസ്ത സോസിൽ ബ്രസീൽ നട്സ്, പൈൻ നട്സ്, പാൽ എന്നിവ അടങ്ങിയിട്ടുണ്ടെന്നും അത് പാക്കറ്റിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു.

225 ഗ്രാം പാക്കറ്റിൽ വിൽക്കുന്ന പാസ്ത സോസ് ഉപയോഗിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ അരുതെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി.