Wednesday, September 10, 2025

മലയാളി അസോസിയേഷൻ ഓഫ് ഓട്ടവയ്ക്ക് പുതിയ നേതൃത്വം

ഓട്ടവ : രാജ്യതലസ്ഥാനത്തെ മലയാളി കൂട്ടായ്മയായ മലയാളി അസോസിയേഷൻ ഓഫ് ഓട്ടവ (MAO) 2025–2026 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഏപ്രിൽ 12 ശനിയാഴ്ച റീഡോവ്യൂ കമ്മ്യൂണിറ്റി സെന്‍ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചത്.

പ്രസിഡൻ്റായി യൂസഫ് ഓട്ടവ തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി ദൃശ്യ വിനീഷ്, വൈസ് പ്രസിഡൻ്റായി ഏഞ്ചൽ മേരി, ട്രഷററായി ബിനു പിള്ള എന്നിവരെയും തിരഞ്ഞെടുത്തു. സ്മിത വർഗീസ്, ഷൈൻ വിൻസെൻ്റ്, ശരണ്യനാഥ് കെ പി എന്നിവരാണ് പുതിയ കമ്മറ്റി അംഗങ്ങൾ. സിജോ ഫ്രാൻസിസ് (പ്രസിഡൻ്റ് ഇലക്റ്റ്) & നിജൽ എബ്രഹാം (ട്രഷറർ ഇലക്റ്റ്) എന്നിവരെയും വാർഷിക പൊതുയോഗത്തിൽ തിരഞ്ഞെടുത്തു. റെജി അലക്സ് ആണ് പുതിയ വെബ് അഡ്മിൻ.

ക്ലബിലേക്കുള്ള അംഗത്വ വിതരണം ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. ജൂലൈ 19 ശനിയാഴ്ച നടക്കുന്ന വാർഷിക കമ്മ്യൂണിറ്റി പിക്നിക് ആയിരിക്കും പുതിയ ഭരണസമിതിയുടെ കീഴിലുള്ള ആദ്യ പരിപാടി. കൂടുതൽ വിവരങ്ങൾക്കും അംഗങ്ങളാകുന്നതിനുമായി ബന്ധപ്പെടുക : https://www.ottawamalayali.ca, contactmao@ottawamalayali.ca, 343-987-4373.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!