Sunday, August 17, 2025

ഹോക്കി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമകേസ്: ജൂറിയെ പിരിച്ചുവിട്ടു

ഓട്ടവ : ലോക ജൂനിയർ ഹോക്കി ടീമിലെ അഞ്ച് മുൻ അംഗങ്ങൾക്കെതിരായ ലൈംഗികാതിക്രമ വിചാരണയിലെ ജൂറി അംഗങ്ങളെ പിരിച്ചുവിട്ടു. എന്നാൽ, ജൂറി അംഗങ്ങളെ പിരിച്ചുവിട്ടതിനുള്ള കാരണം ഒൻ്റാരിയോ സുപ്പീരിയർ കോടതി ജസ്റ്റിസ് മരിയ കറോസിയ വ്യക്തമാക്കിയിട്ടില്ല. കോടതിമുറിയിലെ അഭിഭാഷകരുടെ മോശം പെരുമാറ്റമാണ് ഇതിന് കാരണമെന്ന് റിപ്പോർട്ടുകളുണ്ട്.

ഏപ്രിൽ അവസാനത്തോടെ ആരംഭിച്ച ഒമ്പത് ദിവസം നീണ്ടു നിന്ന വിചാരണയിൽ പരാതിക്കാരൻ ഉൾപ്പെടെ നിരവധി സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. ലൈംഗികാതിക്രമക്കേസിൽ, ജൂനിയർ ഹോക്കി താരങ്ങളായ മൈക്കൽ മക്ലിയോഡ്, കാർട്ടർ ഹാർട്ട്, അലക്സ് ഫോർമെന്റൺ, ഡില്ലൺ ഡ്യൂബ്, കാലൻ ഫൂട്ട് എന്നിവർ കുറ്റം നിഷേധിച്ചിരുന്നു. 2018 ജൂണിൽ ആ വർഷത്തെ ലോക ജൂനിയർ ടീമിലെ അംഗങ്ങൾ ചാമ്പ്യൻഷിപ്പ് വിജയ ആഘോഷത്തിനായി ലണ്ടൻ ഒൻ്റാരിയോയിൽ എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!