Monday, August 18, 2025

പുതിയ വിദേശ വിദ്യാർത്ഥി നയം: ഒൻ്റാരിയോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ

ഓട്ടവ : കനേഡിയൻ സർക്കാറിന്‍റെ പുതിയ വിദേശ വിദ്യാർത്ഥി നയം ഒൻ്റാരിയോയിലെ കോളേജുകളെയും സർവകലാശാലളെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതായി റിപ്പോർട്ട്. കാനഡയിലെ പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങളുടെ സാമ്പത്തിക ജീവനാഡിയായ വിദേശ വിദ്യാർത്ഥി പ്രവേശനത്തിലെ കുത്തനെയുള്ള ഇടിവും ഫെഡറൽ സർക്കാർ നിയന്ത്രണവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒൻ്റാരിയോയിലെ അൽഗോമ യൂണിവേഴ്സിറ്റി, കേംബ്രിയൻ കോളേജ്, നോർത്തേൺ കോളേജ് തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങൾ കോഴ്സുകൾ താൽക്കാലികമായി നിർത്തലാക്കുകയും ബജറ്റ് വെട്ടിക്കുറയ്ക്കുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. പുതിയ ഫെഡറൽ സർക്കാർ നയങ്ങൾ, കനേഡിയൻ വിദ്യാർത്ഥികളേക്കാൾ കൂടുതൽ ട്യൂഷൻ ഫീസ് നൽകുന്ന വിദേശവിദ്യാർത്ഥികളെ ആശ്രയിക്കുന്ന പ്രവിശ്യയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കനത്ത തിരിച്ചടിയാകുന്നു. 2024-ൽ, കനേഡിയൻ സർക്കാർ രാജ്യാന്തര വിദ്യാർത്ഥിക്ക് അനുവദിക്കുന്ന സ്റ്റഡി പെർമിറ്റുകൾ ഏകദേശം 50% വെട്ടിക്കുറച്ചിരുന്നു. കൂടാതെ ബിരുദാനന്തര വർക്ക് പെർമിറ്റുകൾക്ക് (PGWP) നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിരിച്ചടിയായി. കർശനമായ ഇമിഗ്രേഷൻ നിയമങ്ങളിലെ മാറ്റങ്ങൾ കാനഡയെ രാജ്യാന്തര വിദ്യാർത്ഥികളിൽ നിന്നും അകറ്റുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. വീസ നിയമങ്ങൾ കർക്കശമാക്കിയതും ബിരുദാനന്തര ബിരുദ അവസരങ്ങളെയും കുറിച്ചുള്ള അനിശ്ചിതത്വവും കാരണം വിദേശ വിദ്യാർത്ഥികളെ ഓസ്‌ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങൾ തിരഞ്ഞെടുക്കാൻ കാരണമായി.

അൽഗോമ സർവകലാശാല

സൂ സെ മാരിയിലെ അൽഗോമ സർവകലാശാലയിൽ, വിദേശവിദ്യാർത്ഥി പ്രവേശനത്തിൽ 50% ഇടിവ് ഉണ്ടായി. ഇതോടെ 2024-ൽ 26 കോടി 46 ലക്ഷം ഡോളറിൽ നിന്ന് 2025-26 അധ്യയന വർഷത്തേക്ക് പ്രതീക്ഷിക്കുന്ന പ്രവർത്തന വരുമാനം 12 കോടി 35 കോടി ഡോളറായി കുറഞ്ഞു.

എൻറോൾമെൻ്റ് കുറവ് : 50% കുറവ്, പ്രധാനമായും പിജിഡബ്ല്യുപികൾക്കുള്ള ബിസിനസ് ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റുകളുടെ യോഗ്യതയില്ലായ്മ കാരണം.

പ്രോഗ്രാം സസ്പെൻഷനുകൾ : അഞ്ച് എൻറോൾമെൻ്റ് പ്രോഗ്രാമുകളിൽ 2025-ൽ പുതിയ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കില്ല.

ജീവനക്കാരുടെ പിരിച്ചുവിടൽ : ജീവനക്കാരെ പിരിച്ചുവിടുന്നത് ഒഴിവാക്കിയിട്ടുണ്ടെന്ന് അൽഗോമ സർവകലാശാല പ്രസിഡൻ്റ് ഡോണ റോജേഴ്‌സ് പറയുന്നു. എന്നാൽ, സർവകലാശാല സെഷണൽ ഇൻസ്ട്രക്ടർമാർക്കുള്ള കരാറുകൾ കുറയ്ക്കുകയും വേനൽക്കാല കോഴ്‌സുകൾ റദ്ദാക്കുകയും ചെയ്തു.

കേംബ്രിയൻ കോളേജ്

വരുമാനനഷ്ടം : വരുമാനത്തിൽ 4 കോടി ഡോളറിന്‍റെ ഇടിവ് ഉണ്ടായി. ഇതോടെ 22 തസ്തികകൾ ഒഴിവാക്കുന്നതിനും 10 അക്കാദമിക് പ്രോഗ്രാമുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനും കാരണമായി.

സ്റ്റാഫ് റീസൈൻമെന്റ് : പിരിച്ചുവിടലുകളൊന്നും സംഭവിച്ചിട്ടില്ല. ബാധിച്ച ഏഴ് ജീവനക്കാരെ വീണ്ടും നിയമിച്ചു.

പ്രോഗ്രാം ഫോക്കസ് : PGWP-കൾ ലഭ്യമായിരുന്നപ്പോൾ താൽക്കാലികമായി നിർത്തിവച്ച പ്രോഗ്രാമുകൾ വിദേശ വിദ്യാർത്ഥികൾക്കിടയിൽ ജനപ്രിയമായിരുന്നു. എന്നാൽ നയമാറ്റത്തിനുശേഷം താൽപ്പര്യം കുറഞ്ഞുവരുന്നതായി കണ്ടു.

നോർത്തേൺ കോളേജ്

സാമ്പത്തിക ബുദ്ധിമുട്ട് : 2024-ൽ 60 ലക്ഷം ഡോളറിന്‍റെ കമ്മിയും 2025-ൽ ഒരു കോടി 20 ലക്ഷം ഡോളറിന്‍റെ കമ്മിയും നേരിടുന്നു.

ഫാക്കൽറ്റി റിഡക്ഷൻസ് : പതിമൂന്ന് പ്രൊഫസർമാർ നേരത്തെ വിരമിച്ചു. ടിമ്മിൻസ്, കിർക്ക്‌ലാൻഡ് ലേക്ക്, ഹെയ്‌ലിബറി, മൂസോണി എന്നിവിടങ്ങളിലെ കാമ്പസുകളിലായി മുഴുവൻ സമയ ഫാക്കൽറ്റികളുടെ എണ്ണം 70 ആയി കുറച്ചു.

സൂ സെ മാരി കോളേജ്

പ്രോഗ്രാം സസ്‌പെൻഷനുകൾ : നിരവധി പ്രോഗ്രാമുകൾ താൽക്കാലികമായി നിർത്തി. കോളേജിന്‍റെ ബജറ്റ് 2025 ജൂണിൽ റിപ്പോർട്ട് ചെയ്യും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!