ഓട്ടവ : “ജനറിക് ഇ. കോളി” കാരണം കാനഡയിൽ ഒരു പ്രത്യേക ഡെസേർട്ട് തിരിച്ചു വിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. ഒൻ്റാരിയോയിലും ബ്രിട്ടിഷ് കൊളംബിയയിലും വിതരണം ചെയ്ത പോപ്പീസ് മിനി എക്ലെയേഴ്സ് ആണ് തിരിച്ചു വിളിച്ചിരിക്കുന്നത്.

455 ഗ്രാം പാക്കറ്റിലുള്ള എക്ലെയേഴ്സ് ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ അരുതെന്ന് CFIA നിർദ്ദേശിച്ചു. ഈ ഉൽപ്പന്നം കൈവശമുള്ള ഉപഭോക്താക്കൾ അവ ഉപയോഗിക്കരുതെന്നും നശിപ്പിക്കണമെന്നും ഏജൻസി അഭ്യർത്ഥിച്ചു.