Friday, March 13, 2026

ഒൻ്റാരിയോ പാർക്കിലെ പാറക്കെട്ടിൽ നിന്നും വീണ് പർവതാരോഹകൻ മരിച്ചു

ടൊറൻ്റോ : ഒൻ്റാരിയോ പാർക്കിലെ പാറക്കെട്ടിൽ നിന്നും വീണ് പർവതാരോഹകൻ മരിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ മൗണ്ട് നെമോ കൺസർവേഷൻ ഏരിയയിലെ ലുക്ക്ഔട്ട് ട്രെയിലിലാണ് അപകടം ഉണ്ടായത്. അതേസമയം വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ പർവതാരോഹകൻ സംഭവസ്ഥലത്ത് മരിച്ചതായി ഹാൽട്ടൺ പാരാമെഡിക്കുകൾ റിപ്പോർട്ട് ചെയ്തു. മരിച്ച പർവതാരോഹകന്‍റെ പേര്, പ്രായം, താമസസ്ഥലം എന്നിവ പുറത്തുവിട്ടിട്ടില്ല.

രണ്ടു പർവതാരോഹകർ പാറക്കെട്ടിൽ കയറുന്നതിനിടെയാണ് അപകടം. രണ്ടാമത്തെ പർവതാരോഹകൻ പാറക്കെട്ടിന്‍റെ മുകളിൽ നിന്ന് ഏകദേശം 15 അടി താഴേക്ക് വീണതായി ബർലിംഗ്ടൺ അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു. ഇയാൾക്ക് പരുക്കേറ്റിട്ടില്ലെങ്കിലും അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെയാണ് താഴെ എത്തിച്ചത്. കയർ സംവിധാനങ്ങൾ ഉപയോഗിച്ചാണ് രക്ഷപ്പെട്ട പർവതാരോഹകനെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുവന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!