ടൊറൻ്റോ: കാട്ടുതീ കാരണം നോർത്ത് വെസ്റ്റേൺ ഒന്റാരിയോ ഫസ്റ്റ് നേഷനിലെ എണ്ണൂറിലധികം നിവാസികളെ ഒഴിപ്പിച്ച് അധികൃതർ.
തീപിടിത്തങ്ങൾ ഇപ്പോഴും വലിയ ഭീഷണി ഉയർത്തുന്നതായി വാബസീമൂങ് ഇൻഡിപെൻഡന്റ് നേഷന്റെ ചീഫ് വെയ്‌ലോൺ സ്കോട്ട് പറയുന്നു. കമ്മ്യൂണിറ്റിയിൽ നിന്ന് ഒരു കിലോമീറ്ററിൽ അകലെ കാട്ടുതീ നിയന്ത്രിക്കാൻ ജീവനക്കാർ ശ്രമിക്കുന്നതായി വെയ്‌ലോൺ സ്കോട്ട് പറഞ്ഞു.

ഇപ്പോൾ 80 ശതമാനം കെട്ടിടങ്ങളിലും സ്പ്രിംഗ്ലറുകൾ സ്ഥാപിച്ചിട്ടുണ്ട്, ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാ വീടുകളിലും സ്പ്രിംഗ്ലറുകൾ സ്ഥാപിക്കുമെന്നും സ്കോട്ട് പറയുന്നു. വാബസീമൂങ് നിവാസികളെ നയാഗ്ര ഫോൾസിലേക്കും വിനിപെഗിലേക്കും മാറ്റിയതായും അദ്ദേഹം പറഞ്ഞു.
