ഹാലിഫാക്സ് : നഗരമധ്യത്തിലെ സർവകലാശാലയിൽ ബോംബ് ഭീഷണി ഉണ്ടായതായി ഹാലിഫാക്സ് പൊലീസ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ സെൻ്റ് മേരീസ് സർവകലാശാലയിലാണ് ബോംബ് ഭീഷണി റിപ്പോർട്ട് ചെയ്തത്. അന്വേഷണം നടക്കുന്നതിനാൽ ആളുകളോട് ഒഴിഞ്ഞുപോകാനും പ്രദേശം ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

ഉച്ചയ്ക്ക് ഒന്നര വരെ, താഴെപ്പറയുന്ന മേഖലകൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് :
- ഇംഗ്ലീസ് സ്ട്രീറ്റ് – റോബി സ്ട്രീറ്റ് മുതൽ ടവർ റോഡ് വരെ
- റോബി സ്ട്രീറ്റ് – ഇംഗ്ലീസ് സ്ട്രീറ്റ് മുതൽ ഗോർസ്ബ്രൂക്ക് അവന്യൂ വരെ
- ഗോർസ്ബ്രൂക്ക് അവന്യൂ
- ടവർ റോഡ് – ഗോർസ്ബ്രൂക്ക് അവന്യൂ മുതൽ ഇംഗ്ലീസ് സ്ട്രീറ്റ് വരെ
ഈ പ്രദേശങ്ങളിലെ ഗതാഗതം വഴിതിരിച്ചുവിടുകയാണെന്ന് പൊലീസ് അറിയിച്ചു.