Tuesday, July 29, 2025

യുക്രെയ്‌ൻ-റഷ്യ യുദ്ധത്തിൽ മരിച്ച മാനിറ്റോബ സ്വദേശിക്ക് ആദരം

വിനിപെഗ് : റഷ്യയ്‌ക്കെതിരെ യുക്രെയ്‌നിനായി പോരാടുന്നതിനിടെ കൊല്ലപ്പെട്ട മാനിറ്റോബ സ്വദേശിയെ ആദരിക്കും. ഒപാസ്‌ക്വായക് ക്രീ നേഷനിൽ നിന്നുള്ള ഓസ്റ്റിൻ ലാത്‌ലിൻ-ബെർസിയർ (25) 2023 നവംബറിൽ ഡൊനെറ്റ്‌സ്ക് ഒബ്ലാസ്റ്റിലെ അവ്‌ദിവ്‌കയിൽ നടന്ന ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

മാനിറ്റോബ നിയമസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ യുക്രേനിയൻ കനേഡിയൻ കോൺഗ്രസും കാനഡയിലെ യുക്രേനിയൻ യുദ്ധ വെറ്ററൻസ് അസോസിയേഷനും ഓസ്റ്റിൻ ലാത്‌ലിൻ-ബെർസിയറുടെ കുടുംബത്തിന് യുക്രേനിയൻ-കനേഡിയൻ മെഡൽ സമ്മാനിച്ചു. കനേഡിയൻ സായുധ സേനയുടെ കേഡറ്റ് ആൻഡ് ബോൾഡ് ഈഗിൾ പ്രോഗ്രാമിൽ ഉൾപ്പെട്ട ഓസ്റ്റിൻ 2022 മാർച്ചിലാണ് യുക്രെയ്‌നിലെത്തിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!