വിനിപെഗ് : ഏറ്റവും പുതിയ മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) നറുക്കെടുപ്പിൽ പ്രവിശ്യാ ഇമിഗ്രേഷന് അപേക്ഷിക്കാൻ വിദഗ്ധ തൊഴിലാളികൾക്ക് ഇൻവിറ്റേഷൻ നൽകി മാനിറ്റോബ. മെയ് 15-ന് നടന്ന നറുക്കെടുപ്പിൽ പ്രവിശ്യയുടെ സ്കിൽഡ് വർക്കേഴ്സ് ഓവർസീസ് സ്ട്രീം വഴി 62 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു.

ഈ 62 ഉദ്യോഗാർത്ഥികളിൽ എട്ട് പേർക്ക് സാധുവായ എക്സ്പ്രസ് എൻട്രി പ്രൊഫൈൽ നമ്പറും ജോബ് വാലിഡേഷൻ കോഡും ഉണ്ടായിരുന്നു. ഏറ്റവും കുറഞ്ഞ കട്ട്-ഓഫ് സ്കോർ 626 ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.