ഓട്ടവ : തപാൽ പണിമുടക്കിലേക്ക് സമയം അടുക്കുന്നതിനിടെ, കാനഡ പോസ്റ്റ് ഇന്ന് പുതിയ ഓഫറുകൾ പുറത്തിറക്കുമെന്ന് തപാൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ. വെള്ളിയാഴ്ച തപാൽ ജീവനക്കാർ വീണ്ടും സമരത്തിന് ഇറങ്ങുമെന്ന് അറിയിച്ച് പണിമുടക്ക് നോട്ടീസ് യൂണിയൻ നൽകിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ ഓഫറുകൾ വരുന്നത്.

ഏകദേശം 55,000 തപാൽ ജീവനക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതാണോ പുതിയ ഓഫറുകൾ എന്ന് ഇന്ന് ഉച്ചകഴിഞ്ഞ് പരിശോധിക്കുമെന്ന് കനേഡിയൻ യൂണിയൻ ഓഫ് തപാൽ വർക്കേഴ്‌സ് യൂണിയൻ പ്രസിഡൻ്റ് ജാൻ സിംപ്‌സൺ അറിയിച്ചു. അതേസമയം യൂണിയൻ പണിമുടക്ക് പുനരാരംഭിച്ചാൽ മെയിൽ ഡെലിവറിയിൽ കാലതാമസമുണ്ടാകുമെന്ന് കാനഡ പോസ്റ്റ് മുന്നറിയിപ്പ് നൽകി.