ഓട്ടവ : കാനഡയിൽ നിന്നും യുഎസിലേക്കുള്ള യാത്രയിൽ കുത്തനെ ഇടിവ് തുടരുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്. തുടർച്ചയായി മൂന്നു മാസമായി കാനഡ-യുഎസ് യാത്രയിൽ ഇടിവ് രേഖപ്പെടുത്തുന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതേസമയം കാനഡയിലേക്ക് എത്തുന്ന യുഎസ് പൗരന്മാരുടെ എണ്ണം ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 2.8% വർധിച്ചതായും സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു.

മാർച്ചിൽ, 43 ലക്ഷം കനേഡിയൻ നിവാസികളാണ് വിദേശത്ത് നിന്നും മടങ്ങിയെത്തിയത്. ഇത് 2024 മാർച്ചിനെ അപേക്ഷിച്ച് 14.9% കുറവാണ് ഉണ്ടായിട്ടുള്ളതെന്നും ഫെഡറൽ ഏജൻസി അറിയിച്ചു. കാനഡ-യുഎസ് കര അതിർത്തിയിലൂടെ സഞ്ചരിച്ചവരുടെ എണ്ണം മാർച്ചിൽ 31.4% കുറഞ്ഞ് 17 ലക്ഷം ആളുകളായി.