Sunday, August 17, 2025

ഓവർടൈം നിരോധനം ആവശ്യപ്പെട്ട് പോസ്റ്റൽ വർക്കേഴ്സ് യൂണിയൻ

ഓട്ടവ : പോസ്റ്റൽ സമരത്തിലേക്ക് സമയമടുക്കുന്നതിനിടെ ഓവർടൈം നിരോധനം ആവശ്യപ്പെട്ട് കനേഡിയൻ യൂണിയൻ ഓഫ് തപാൽ വർക്കേഴ്സ് യൂണിയൻ (CUPW). ഒരു ദിവസം എട്ട് മണിക്കൂറിലും ആഴ്ചയിൽ 40 മണിക്കൂറിലും കൂടുതൽ ജോലി ചെയ്യുന്നത് അവസാനിപ്പിക്കാൻ യൂണിയൻ അംഗങ്ങളോട് ആവശ്യപ്പെട്ടതായി ഏകദേശം 55,000 കാനഡ പോസ്റ്റ് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ അറിയിച്ചു.

വ്യാഴാഴ്ച അർദ്ധരാത്രിയോടെ സമരം തുടങ്ങാനാണ് യൂണിയൻ തീരുമാനം. അതേസമയം, തങ്ങളുടെ പുതിയ വാഗ്ദാനങ്ങൾ യൂണിയൻ സ്വീകരിച്ചിട്ടില്ലെന്ന് കാനഡ പോസ്റ്റ് അറിയിച്ചു. ചർച്ചകൾ എത്രയും പെട്ടെന്ന് പുനരാരംഭിക്കാൻ തയ്യാറാണെന്നും, മറ്റൊരു സമരം ജീവനക്കാരെയും സാധാരണക്കാരെയും ദോഷകരമായി ബാധിക്കുമെന്നും കാനഡ പോസ്റ്റ് വക്താവ് പറഞ്ഞു. കാനഡ പോസ്റ്റ് മുന്നോട്ട് വെച്ച വേതന വർധന (നാല് വർഷം കൊണ്ട് 13% അധികം) യൂണിയൻ ആവശ്യപ്പെട്ട 19 ശതമാനത്തേക്കാൾ വളരെ കുറവാണെന്ന് CUPW പറയുന്നു. കൂടാതെ, കൂടുതൽ പാർട്ട് ടൈം ജീവനക്കാരെ ഉൾപ്പെടുത്താനും ‘ഡൈനാമിക് റൂട്ടിങ്’ സംവിധാനം കൊണ്ടുവരാനുമുള്ള നിർദ്ദേശങ്ങളിലും യൂണിയന് എതിർപ്പുണ്ട്. തൊഴിലാളികളുടെ ‘അഞ്ച് മിനിറ്റ് വാഷ്-അപ്പ് സമയം’ എടുത്തു മാറ്റാനുള്ള നീക്കത്തെയും യൂണിയൻ എതിർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!