ഹാലിഫാക്സ് : മാരിടൈംസിൽ പെട്രോൾ-ഡീസൽ വില മാറി മറിയുന്നു. നോവസ്കോഷയിൽ പെട്രോൾ വില മാറ്റമില്ലാതെ തുടരുമ്പോൾ ഡീസൽ വില കുറഞ്ഞു. പ്രിൻസ് എഡ്വേഡ് ഐലൻഡിൽ ഇന്ധനവില ഇടിഞ്ഞു. എന്നാൽ, ന്യൂബ്രൺസ്വിക്കിൽ നേരിയ വർധന ഉണ്ടായി.
നോവസ്കോഷ
നോവസ്കോഷയിലെ സാധാരണ പെട്രോൾ വില വെള്ളിയാഴ്ച മാറ്റമില്ലാതെ തുടർന്നു. ഹാലിഫാക്സ് മേഖലയിൽ പെട്രോളിന് ലിറ്ററിന് 145.0 സെൻ്റാണ് ഈടാക്കുന്നത്. ഡീസൽ വില ലിറ്ററിന് 1.1 സെൻ്റ് കുറഞ്ഞ് ലിറ്ററിന് 141.4 സെൻ്റായി. പ്രവിശ്യയിലെ മറ്റൊരു പ്രധാന നഗരമായ കെയ്പ് ബ്രെറ്റണിൽ പെട്രോൾ വില 146.9 സെൻ്റായി തുടരുന്നു. എന്നാൽ, ഡീസലിന്‍റെ വില ലിറ്ററിന് 0.9 സെൻ്റ് കുറഞ്ഞ് 143.3 സെൻ്റായി.

പ്രിൻസ് എഡ്വേഡ് ഐലൻഡ്
പിഇഐയിൽ, സാധാരണ പെട്രോളിന്‍റെ വില 1.1 സെൻ്റ് കുറഞ്ഞു. ഇതോടെ പെട്രോൾ വില ലിറ്ററിന് 150.8 സെൻ്റായി. കൂടാതെ പ്രവിശ്യയിൽ ഡീസൽ വിലയിലും ഇടിവ് ഉണ്ടായി. ഡീസൽ വില ലിറ്ററിന് 4.1 സെൻ്റ് കുറഞ്ഞ് 149.8 സെൻ്റായി.
ന്യൂബ്രൺസ്വിക്
ന്യൂബ്രൺസ്വിക്കിൽ പെട്രോൾ-ഡീസൽ വില വർധിച്ചു. പ്രവിശ്യയിൽ സാധാരണ പെട്രോളിന്‍റെ വില 1.4 സെൻ്റ് വർധിച്ച് ലിറ്ററിന് 148.3 സെൻ്റായി ഉയർന്നു. ഡീസൽ വിലയിൽ 0.1 സെൻ്റിന്‍റെ ചെറിയ വർധന ഉണ്ടായി. ഇതോടെ ഡീസൽ വില ലിറ്ററിന് 146.4 സെൻ്റായതായി അധികൃതർ റിപ്പോർട്ട് ചെയ്തു.