Tuesday, October 14, 2025

സര്‍ഗസന്ധ്യ 2025 ടിക്കറ്റ് ലോഞ്ച് നിര്‍വഹിച്ചു

മിസ്സിസാഗ : ഡിവൈന്‍ അക്കാദമിയുടെ ബാനറില്‍ സീറോ മലബാര്‍ കത്തോലിക്കാ രൂപതയുടെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സര്‍ഗസന്ധ്യ 2025-ന്‍റെ ടിക്കറ്റുകള്‍ പുറത്തിറക്കി. മിസ്സിസാഗ സെൻ്റ് അല്‍ഫോന്‍സ കത്തീഡ്രലില്‍ നടന്ന ചടങ്ങിൽ ബിഷപ്പ് മാര്‍ ജോസ് ജോസ് കല്ലുവെള്ളിൽ, പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറും മെഗാ സ്‌പോണ്‍സറുമായ ജിബി ജോണിന് വിവിഐപി ടിക്കറ്റ് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. വിവിഐപി (500 ഡോളര്‍), വിഐപി (250), ഗോള്‍ഡ് (100), സ്റ്റാന്‍ഡേര്‍ഡ് (50) എന്നീ വിഭാഗങ്ങളിലായി ടിക്കറ്റുകൾ ലഭ്യമാണ്. പൊതുജനങ്ങൾക്കുള്ള ടിക്കറ്റ് വില്‍പ്പന മെയ് 25-ന് ആരംഭിക്കും.

സെപ്റ്റംബര്‍ 13-ന് വിറ്റ്ബിയിലെ കാനഡ ഇവൻ്റ് സെന്‍ററിലാണ് സര്‍ഗസന്ധ്യ 2025 അരങ്ങേറുക. 200 കലാകാരന്മാര്‍ വേദിയിൽ ഒരേസമയം പങ്കെടുക്കുന്ന, വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മലയാളം സംഗീത നാടകമാണ് സര്‍ഗസന്ധ്യ 2025 പ്രത്യേകത. ഇംഗ്ലീഷില്‍ അവതരിപ്പിക്കുന്ന ബ്രോഡ് വേ ശൈലിയിലുള്ള സംഗീത പരിപാടിയും സര്‍ഗസന്ധ്യയില്‍ ഉള്‍പ്പെടുന്നു. തിരക്കഥാരചന, അഭിനയം, വസ്ത്രാലങ്കാരം, സംഗീതസംവിധാനം, നൃത്തസംവിധാനം, സെറ്റ് ഡിസൈന്‍, സംവിധാനം എന്നിവയിലെല്ലാം പ്രാദേശിക പ്രതിഭകളാണ് അണിനിരക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

ടിക്കറ്റ് പ്രകാശന വേളയില്‍ ഫാ. അഗസ്റ്റിന്‍ സ്വാഗത പ്രസംഗം നടത്തി. ജനറല്‍ കണ്‍വീനര്‍ ജോളി ജോസഫ്, സ്‌പോണ്‍സര്‍ഷിപ്പ് ലീഡ് സന്തോഷ് ജേക്കബ്, ടിക്കറ്റ് ലീഡ് സുഭാഷ് ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു. ഗ്രാന്‍ഡ് സ്‌പോണ്‍സറായ ഡോ. സണ്ണി ജോണ്‍സണും ഗോള്‍ഡ് സ്‌പോണ്‍സര്‍മാരായ സന്തോഷ് ജേക്കബ് (റിയൽറ്റർ), ഡോ. ബോബി ചാണ്ടി (കാൻ സ്മൈൽ ഡന്‍റൽ കെയർ), ഡോ. ജോമി വള്ളിപ്പാലം (ദന്തരോഗവിദഗ്ദ്ധന്‍), ജോണ്‍ ചെന്നോത്ത് (ഇന്‍ഷുറന്‍സ്), ജോസഫ് സ്റ്റീഫന്‍ (റസ്റ്ററൻ്റ്), സജി മംഗലത്ത് (റോയല്‍ കേരള ഫുഡ്), സിനോ ജോയി നടുവിലേക്കൂറ്റ് (സി-നോട്ട് ഇമിഗ്രേഷന്‍ സര്‍വീസസ്) എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജോളി ജോസഫ് നന്ദി പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!