Sunday, March 15, 2026

‘ബബിൾ സോൺ’ നിയമഭേദഗതി അംഗീകരിച്ച് ടൊറൻ്റോ സിറ്റി

ടൊറൻ്റോ : ആരാധനാലയങ്ങൾ, സ്കൂളുകൾ, ഡേകെയറുകൾ എന്നിവയ്ക്ക് സമീപം പ്രതിഷേധ പ്രകടനങ്ങൾ നിരോധിക്കുന്ന നിയമഭേദഗതിക്ക് അംഗീകരിച്ച് ടൊറൻ്റോ സിറ്റി കൗൺസിൽ. ജൂലൈ രണ്ടു മുതൽ പ്രാബല്യത്തിൽ വരുന്ന വിവാദ “ബബിൾ സോൺ” നിയമഭേദഗതിയെ അനുകൂലിച്ച് കൗൺസിലർമാർ വോട്ടു ചെയ്തു. 16 കൗൺസിലർമാർ നിയമഭേദഗതിയെ അനുകൂലിച്ചപ്പോൾ ഒമ്പത് പേർ എതിർത്തു വോട്ട് ചെയ്തു.

നിയമഭേദഗതി പ്രകാരം നിരോധിത മേഖല 20 മീറ്ററിൽ നിന്നും 50 മീറ്ററായി ഉയർത്തിയിട്ടുണ്ട്. കൂടാതെ ‘ബബിൾ സോൺ’ ആവശ്യപ്പെടുന്ന പള്ളി, സിനഗോഗ്, മോസ്ക്, ഡേകെയറിനും അത് ലഭിക്കും. നഗരത്തിലുടനീളമുള്ള 3,000 സ്ഥലങ്ങളിൽ ‘ബബിൾ സോൺ’ നിയമം ബാധകമായിരിക്കും. നിയമലംഘകർക്ക് 5,000 ഡോളർ വരെ പിഴ ഈടാക്കും. പിഴ അടയ്ക്കാത്തവരെ അറസ്റ്റ് ചെയ്യുമെന്നും കൗൺസിലർമാർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!