Tuesday, February 17, 2026

യുഎസ് വേണ്ട, യുകെ മതി: അമേരിക്കൻ പൗരന്മാർ രാജ്യം വിടുന്നതായി യുകെ ഹോം ഓഫീസ്

ലണ്ടൻ : യുകെയിൽ പൗരത്വത്തിനപേക്ഷിക്കുന്ന യുഎസ് പൗരന്മാരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. യുകെ ഹോം ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം മാർച്ചിന് മുമ്പുള്ള 12 മാസത്തിനിടെ, 6,618 അമേരിക്കക്കാർ ബ്രിട്ടിഷ് പൗരന്മാരാകാനോ അല്ലെങ്കിൽ അനിശ്ചിതമായി താമസിക്കാനും ജോലി ചെയ്യാനോ അപേക്ഷിച്ചിട്ടുണ്ട്. 2004ന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിതെന്ന് റിപ്പോർട്ട് പറയുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് രണ്ടാം തവണ അധികാരമേറ്റ ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 1,900-ലധികം അപേക്ഷകൾ ലഭിച്ചതായി ഡാറ്റ വ്യക്തമാക്കുന്നു. 2025 ന്റെ തുടക്കത്തിൽ അപേക്ഷകളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി. ഇത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്കാണെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ ലേബർ ഗവൺമെന്റിന്റെ കീഴിലുള്ള ബ്രിട്ടിഷ് അധികാരികൾ യുകെയിലേക്കുള്ള കുടിയേറ്റം കുറയ്ക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഈ കണക്കുകൾ പുറത്തുവരുന്നത്. അടുത്തിടെ, സ്റ്റാർമർ അതിർത്തികളുടെ നിയന്ത്രണം തിരികെ എടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അനിയന്ത്രിതമായ കുടിയേറ്റം, ബ്രിട്ടനെ ഒത്തൊരുമിച്ച് മുന്നോട്ട് പോകുന്ന ഒരു രാഷ്ട്രമായി മാറുന്നതിനു പകരം, അപരിചിതരുടെ ഒരു ദ്വീപായി മാറാൻ കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!