Monday, October 13, 2025

ആൽബർട്ട പിഎൻപി ഡ്രോ: 158 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

എഡ്മിന്‍റൻ : ഏറ്റവും പുതിയ നറുക്കെടുപ്പിലൂടെ പ്രവിശ്യാ ഇമിഗ്രേഷനുള്ള ഇൻവിറ്റേഷൻ നൽകി ആൽബർട്ട. ടൂറിസം, ഹോസ്പിറ്റാലിറ്റി സ്ട്രീം, ആൽബർട്ട ഓപ്പർച്യുനിറ്റി സ്ട്രീം എന്നീ രണ്ട് ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാമിലെ (AAIP) ഇമിഗ്രേഷൻ പാത്ത് വേകളിലൂടെ ആകെ 158 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. മെയ് 13-നും മെയ് 15-നും നറുക്കെടുപ്പുകൾ നടന്നു.

ഈ വർഷം രണ്ടാം തവണയാണ് ടൂറിസം, ഹോസ്പിറ്റാലിറ്റിവിഭാഗത്തിന് കീഴിൽ ഇൻവിറ്റേഷൻ നൽകുന്നത്. മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും പ്രവിശ്യയിലുടനീളമുള്ള ബിസിനസുകളെ തൊഴിലാളികളെ നിലനിർത്തുന്നതിനും സഹായിക്കുന്നതിനായി 2024 ൽ AAIP ഈ സ്ട്രീം അവതരിപ്പിച്ചു. ഈ സ്ട്രീമിന് യോഗ്യത നേടുന്നതിന്, വ്യക്തികൾ ആൽബർട്ടയിലെ ഒരു ടൂറിസം, ഹോസ്പിറ്റാലിറ്റി ബിസിനസിൽ കുറഞ്ഞത് ആറ് മാസമെങ്കിലും ജോലി ചെയ്തിരിക്കണം, അംഗീകൃത തൊഴിലുടമയിൽ നിന്ന് സാധുവായ മുഴുവൻ സമയ ജോലി ഓഫർ ഉണ്ടായിരിക്കണം, വിദ്യാഭ്യാസ, ഭാഷാ മാനദണ്ഡങ്ങൾ പാലിക്കണം.

അതേസമയം, മെയ് 13-ന് നടന്ന നറുക്കെടുപ്പ് 2025 ൽ ആൽബർട്ട ഓപ്പർച്യുണിറ്റി സ്ട്രീമിന് കീഴിലുള്ള രണ്ടാമത്തെ പൊതു നറുക്കെടുപ്പാണ്. മുൻ നറുക്കെടുപ്പുകൾ വ്യോമയാന, നിർമ്മാണ മേഖലയിലെ പ്രൊഫഷണലുകളെ കേന്ദ്രീകരിച്ചായിരുന്നു. 2025 ലെ നോമിനേഷൻ അലോക്കേഷനായി ആൽബർട്ടയ്ക്ക് 4,875 സ്ലോട്ടുകൾ ലഭിച്ചു. ഇതിൽ 2,077 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!