ഓട്ടവ : ഹൗസ് ഓഫ് കോമൺസിലെ 39-ാമത്തെ സ്പീക്കറായി ലിബറൽ എംപി ഫ്രാൻസിസ് സ്കാർപലെഗ്ഗിയയെ തിരഞ്ഞെടുത്തു. 2004 മുതൽ കെബെക്ക് മൺട്രിയോൾ ഏരിയയിലെ ലാക്–സെന്റ്–ലൂയിസ് റൈഡിങിനെ പ്രതിനിധീകരിക്കുന്ന ഫ്രാൻസിസ്, കനേഡിയൻ പാർലമെൻ്റിൽ ചരിത്രം സൃഷ്ടിച്ച ആഫ്രിക്കൻ വംശജനായ ഗ്രെഗ് ഫെർഗസിനു പകരമായാണ് സ്പീക്കർ പദവിയിലേക്ക് എത്തുന്നത്.

അസാധാരണമായ നാടകീയമായ ഒരു മത്സരത്തെ തുടർന്നാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. അവസാന നിമിഷം കൺസർവേറ്റീവ് സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു. കൺസർവേറ്റീവ് എംപിമാരായ ക്രിസ് ഡി എൻട്രെമോണ്ടും ജോൺ നേറ്ററും മത്സരരംഗത്ത് ഉണ്ടായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ന് രാവിലെ മത്സരത്തിൽ നിന്നും പിന്മാറി. എന്നാൽ, മുൻ സ്പീക്കർ ഗ്രെഗ് ഫെർഗസ് ഉൾപ്പെടെ അഞ്ച് ലിബറൽ എംപിമാരുമായി സ്കാർപലെഗ്ഗിയ മത്സരിച്ചു.
