വൻകൂവർ : നഗരത്തിലെ കായിക വേദികളിൽ നിന്നും അമേരിക്കൻ പതാക നീക്കം ചെയ്യാൻ ഒരുങ്ങി ന്യൂ വെസ്റ്റ്മിൻസ്റ്റർ സിറ്റി. ക്വീൻസ് പാർക്ക് അരീനയിൽ നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് പതാക നീക്കം ചെയ്യാൻ കൗൺസിലർമാർ ഏകകണ്ഠമായി സമ്മതിച്ചു. തിങ്കളാഴ്ച രാത്രി കൗൺസിലർ ഡാനിയേൽ ഫോണ്ടെയ്‌ൻ അവതരിപ്പിച്ച പ്രമേയത്തിലാണ് തീരുമാനം. യുഎസ് നടപ്പിലാക്കിയ താരിഫുകളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി.

അതേസമയം ക്വീൻസ് പാർക്ക് അരീനയിൽ നടക്കുന്ന ഔദ്യോഗിക പരുപാടികൾക്കായി അമേരിക്കൻ പതാക പ്രദർശിപ്പിക്കേണ്ടതുണ്ടെങ്കിൽ, താൽക്കാലികമായി അവ വീണ്ടും സ്ഥാപിക്കാൻ ജീവനക്കാർക്ക് അധികാരമുണ്ട്, സിറ്റി കൗൺസിൽ വ്യക്തമാക്കി.