കാല്‍ഗറി : നഗരത്തിലെ ഡേകെയറുകളിൽ നൂറുകണക്കിന് കുട്ടികൾ രോഗബാധിതരായ ഇ. കോളി പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് കാറ്ററിങ് കമ്പനിക്ക് 10,000 ഡോളർ പിഴ ചുമത്തി. ഏപ്രിലിൽ കാറ്ററിങ് കമ്പനിയായ ഫ്യൂവലിങ് മൈൻഡ്സ് ഇൻകോർപ്പറേറ്റഡ് കുറ്റം സമ്മതിച്ചിരുന്നു. കമ്പനിക്ക് 40000 ഡോളർ പിഴ ചുമത്തിയിരുന്നു. എന്നാൽ, അഭിഭാഷകരുടെ ശുപാർശ പ്രകാരം 10,000 ഡോളറായി പിഴ തുക കുറയ്ക്കുകയായിരുന്നു.

2023-ലെ ശരത്കാലത്ത് ഏകദേശം 448 പേർക്ക് ഇ.കോളി ബാധിച്ചു. അതിൽ 39 കുട്ടികളും ഒരു മുതിർന്നയാളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. അണുബാധ ഇറച്ചിയുമായി ബന്ധപ്പെട്ടതാണെന്ന് ആൽബർട്ട ഹെൽത്ത് സർവീസസ് കഴിഞ്ഞ വർഷം പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.