വാഷിംഗ്ടൺ ഡി സി : അമേരിക്കയുടെ പുതിയ മിസൈൽ പ്രതിരോധ സംവിധാന പദ്ധതിയായ ഗോൾഡൻ ഡോം സിസ്റ്റത്തിൽ കാനഡയുടെ പങ്കാളിത്തത്തിന് 6,100 കോടി യുഎസ് ഡോളർ ചിലവാകുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. കാനഡ, യുഎസ് സംസ്ഥാനമായി ചേരാൻ സമ്മതിക്കുന്നില്ലെങ്കിൽ മിസൈൽ പ്രതിരോധ കവചത്തിന് കനത്ത ചിലവ് വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കാനഡ തങ്ങളുമായി ആശയവിനിമയം നടത്തിയതായും പുതിയ പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞിരുന്നു. ഈ പദ്ധതിക്ക് 17,500 കോടി ഡോളർ ചിലവാകുമെന്നും 2029-ൽ തന്‍റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പദ്ധതി പൂർത്തിയാകുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.