Tuesday, October 14, 2025

ഹഡ്സൺ ബേ അടച്ചുപൂട്ടൽ: ജീവനക്കാർ പ്രതിസന്ധിയിൽ

ഓട്ടവ : കാനഡയിലെ ഏറ്റവും പഴയ ഡിപ്പാർട്ട്മെൻ്റ് സ്റ്റോർ ശൃംഖലയായ ഹഡ്സൺ ബേ ജൂൺ 1 ഞായറാഴ്ച അടച്ചുപൂട്ടും. ഇതോടെ എണ്ണായിരത്തിലധികം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്ന് കമ്പനി റിപ്പോർട്ട് ചെയ്തു. ലിക്വിഡേഷൻ വിൽപ്പന പൂർത്തിയായ സാഹചര്യത്തിൽ ജൂൺ 1-നകം 8,347 ജീവനക്കാരെ അല്ലെങ്കിൽ 89% പേരെ പിരിച്ചുവിടുമെന്ന് ഹഡ്സൺ ബേ അറിയിച്ചു. കൂടാതെ ജൂൺ 15 ഓടെ 899 ജീവനക്കാരെ കൂടി പിരിച്ചുവിടുമെന്നും കമ്പനി വ്യക്തമാക്കി.

തങ്ങളുടെ എല്ലാ സ്റ്റോറുകളും അടച്ചുപൂട്ടാനും ശേഷിക്കുന്ന ആസ്തികൾ വിൽക്കാനും ഹഡ്സൺ ബേ കമ്പനി ഏതാനും മാസങ്ങൾക്ക് മുമ്പ് തീരുമാനിച്ചിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം റീട്ടെയിൽ വ്യാപാര രംഗത്ത് വന്ന മാറ്റങ്ങളും താരിഫിനെ തുടർന്നുള്ള അനിശ്ചിതത്വങ്ങളും പരിഗണിച്ചായിരുന്നു നടപടി. 350 വർഷം പഴക്കമുള്ള ഹഡ്സൺ ബേ 1670-ലാണ് സ്ഥാപിതമായത്. കമ്പിളി ബ്ലാങ്കറ്റുകൾ നിർമ്മിച്ച് തുടങ്ങിയ കമ്പനി പിന്നീട് ഡിപ്പാർട്ട്മെൻ്റ് സ്റ്റോറായി മാറുകയായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!