ടൊറൻ്റോ : സ്കാർബ്റോയിൽ മരിച്ച കോട്ടയം സ്വദേശി വിശാൽ ബിജുവിന്‍റെ പൊതുദർശനം വ്യാഴാഴ്ച മാർക്കമിൽ നടക്കും. വൈകുന്നേരം ആറു മുതൽ എട്ടുവരെ മാർക്കമിലെ ചാപ്പൽ റിഡ്ജിലാണ് പൊതുദർശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത്.

സെനക്ക കോളജിലെ നാലാം സെമസ്റ്റർ കമ്പ്യൂട്ടർ എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരുന്നു വിശാൽ ബിജു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. സംസ്കാരം പിന്നീട്.