മൺട്രിയോൾ : മോവാബി ഗൗർമെറ്റ് തയ്യാറാക്കി വിൽക്കുന്ന എരിവുള്ള മാരിനേറ്റ് ചെയ്ത വഴുതനങ്ങ കഴിക്കരുതെന്ന് മുന്നറിയിപ്പ് നൽകി കെബെക്ക് ഭക്ഷ്യ മന്ത്രാലയം (MAPAQ). സുരക്ഷ ഉറപ്പാക്കുന്ന രീതിയിൽ ഇവ പാക്കേജു ചെയ്തിട്ടില്ലെന്നും ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയ വ്യാപനത്തിന് കാരണമാകുമെന്നും ഭക്ഷ്യവകുപ്പ് മുന്നറിയിപ്പ് നൽകി. 750 മില്ലി വീതമുള്ള എരിവുള്ള മാരിനേറ്റ് ചെയ്ത വഴുതനങ്ങ ആണ് ബാധിച്ച ഉൽപ്പന്നം.

ഈ ഉൽപ്പന്നം ലോഹ മൂടിയുള്ള ഗ്ലാസ് പാത്രത്തിലാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. കൂടാതെ ഉൽപ്പന്നത്തിന്‍റെ പേരിന് പുറമേ, ലേബലിൽ ‘ÉBÈNE’ എന്ന വാക്കും ഉൾപ്പെടുത്തിയിട്ടുണ്ട്, ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. ഉൽപ്പന്നം വാങ്ങിയവർ അവ കഴിക്കരുതെന്നും ഏജൻസി നിർദ്ദേശിച്ചു. അവ വാങ്ങിയ സ്റ്റോറിൽ തിരികെ നൽകുകയോ ഉപേക്ഷിക്കുകയോ ചെയ്യണം. ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയ കലർന്ന ഭക്ഷണം കഴിക്കുമ്പോൾ, പക്ഷാഘാതം, പ്രതികരണശേഷിയില്ലായ്മ, കാഴ്ച മങ്ങൽ, സംസാരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും. ഗുരുതരമായ കേസുകളിൽ, രോഗം മരണത്തിലേക്ക് നയിച്ചേക്കാം, MAPAQ മുന്നറിയിപ്പ് നൽകി.