Monday, August 18, 2025

കാൽഗറിയിൽ കനത്ത ചൂട്: പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

കാൽഗറി : നഗരത്തിൽ വാരാന്ത്യം വരെ കനത്ത ചൂട് അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡയുടെ (ECCC) മുന്നറിയിപ്പ്. ആഴ്ചയിൽ ഭൂരിഭാഗവും വാരാന്ത്യം വരെയും വേനൽക്കാലത്തിന് സമാനമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച മുതൽ വ്യാഴാഴ്ച രാത്രി വരെ നഗരത്തിലെ താപനില 29 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ ആയിരിക്കും. രാത്രി താപനില 14 ഡിഗ്രി സെൽഷ്യസാണെന്നും പ്രതീക്ഷിക്കാം.

വെള്ളിയാഴ്ചയും ശനിയാഴ്ചയും ചൂടുള്ള കാലാവസ്ഥ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. വാരാന്ത്യത്തിൽ പകൽ സമയത്തെ ഉയർന്ന താപനില 26 ഡിഗ്രി സെൽഷ്യസും 27 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. എന്നാൽ, ഞായറാഴ്ച ചൂട് കുറയുമെന്ന് കരുതുന്നു. ഉയർന്ന താപനില 14 ഡിഗ്രി സെൽഷ്യസും മഴ പെയ്യാൻ 60 ശതമാനം സാധ്യതയുമുണ്ട്.

കനത്ത ചൂട് കാരണം ശരീരത്തിലെ ജലനഷ്ടത്തിലൂടെ നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. കൂടാതെ വീടിനു വെളിയിലുള്ള പ്രവർത്തനങ്ങൾ ചൂട് കുറഞ്ഞ സമയം നോക്കി പുനഃക്രമീകരിക്കണം. ചൂടിൽ നിന്ന് ഇടയ്ക്കിടെ ഇടവേളകൾ എടുക്കുക, സാധ്യമാകുന്നിടത്തെല്ലാം തണുത്ത ഇൻഡോർ ഇടങ്ങളിൽ സമയം ചെലവഴിക്കുക, ജലം നിലനിർത്താൻ ധാരാളം വെള്ളവും മറ്റ് മദ്യം അടങ്ങിയിട്ടില്ലാത്തതും കഫീൻ അടങ്ങിയിട്ടില്ലാത്തതുമായ പാനീയങ്ങൾ കുടിക്കുക, വാഹനത്തിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് നിങ്ങളുടെ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പരിശോധിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. അടച്ചിട്ട വാഹനത്തിനുള്ളിൽ മുതിർന്നവരെയോ വളർത്തുമൃഗങ്ങളേയോ ദീർഘനേരം ഇരുത്തരുത്. ശിശുക്കൾ, കുട്ടികൾ, മുതിർന്നവർ, വീടിനു വെളിയിൽ ജോലി ചെയ്യുന്നവർ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ എന്നിവരുൾപ്പെടെയുള്ളവർ ഹീറ്റ് സ്ട്രോക്കിന്‍റെ ലക്ഷണങ്ങൾ ശ്രദ്ധിക്കണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!