Sunday, March 15, 2026

ഓപ്പറേഷൻ ബ്ലിസാർഡ്: വൻ മയക്കുമരുന്ന് വേട്ടയുമായി സിബിഎസ്എ

ഓട്ടവ : കാനഡ-യുഎസ് അതിർത്തിയിൽ നടന്ന മയക്കുമരുന്ന് കള്ളക്കടത്ത് അന്വേഷണത്തിൽ യുഎസിലേക്ക് കടത്താനുള്ള കിലോ കണക്കിന് ഫെന്‍റനൈലും മറ്റ് മയക്കുമരുന്നുകളും പിടിച്ചെടുത്തതായി കാനഡ ബോർഡർ സർവീസ് ഏജൻസി (സിബിഎസ്എ). “ഓപ്പറേഷൻ ബ്ലിസാർഡ്” എന്ന പേരിൽ ഒരു മാസം നീണ്ടു നിന്ന അന്വേഷണത്തിൽ യുഎസിലേക്കുള്ള പോസ്റ്റൽ, എയർ കാർഗോ, മറൈൻ കണ്ടെയ്നറുകൾ എന്നിവ പരിശോധിച്ചതായി സിബിഎസ്എ അറിയിച്ചു.

ഫെന്‍റനൈലും മറ്റ് മയക്കുമരുന്നുകളും തടയുന്നതിനായി സിബിഎസ്എ നടത്തിയ ഒരു മാസം നീണ്ടുനിന്ന ഓപ്പറേഷനിൽ, ആകെ 2,600 പിടിച്ചെടുക്കലുകൾ നടന്നു. അതിൽ 67.5% യുഎസിൽ നിന്ന് കാനഡയിലേക്കുള്ളതും 17.5% യുഎസിലേക്കുള്ള മയക്കുമരുന്ന് കള്ളക്കടത്തുമായിരുന്നു. ബ്രിട്ടിഷ് കൊളംബിയ, കെബെക്ക്, ആൽബർട്ട എന്നീ പ്രവിശ്യയുടെ യുഎസ് അതിർത്തിയിൽ നിന്നും 1.73 കിലോഗ്രാം ഉൾപ്പെടെ ആകെ 116 ഫെന്‍റനൈൽ ഷിപ്പ്‌മെന്റുകൾ പിടിച്ചെടുത്തു. ഇതിൽ 1.44 കിലോഗ്രാം യുണൈറ്റഡ് സ്റ്റേറ്റ്സിൽ വിതരണം ചെയ്യുന്നതിനുള്ളതായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!