Wednesday, September 10, 2025

ക്ലോറാംഫെനിക്കോൾ: ഗ്ലെൻവുഡ് ടെറിയാക്കി ബീഫ് ജെർക്കി സ്ലാബ് തിരിച്ചുവിളിച്ചു

ഓട്ടവ : നിരോധിത ആൻ്റിബയോട്ടിക്കായ ക്ലോറാംഫെനിക്കോൾ കണ്ടെത്തിയതിനെ തുടർന്ന് കാനഡയിൽ മാംസ ഉൽപ്പന്നം തിരിച്ചു വിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. ഗ്ലെൻവുഡ് ബ്രാൻഡ് ടെറിയാക്കി ബീഫ് ജെർക്കി സ്ലാബ് ആണ് തിരിച്ചുവിളിച്ച ഉൽപ്പന്നം. ഉൽപ്പന്നത്തിൽ ക്ലോറാംഫെനിക്കോൾ കണ്ടെത്തിയതായി കനേഡിയൻ ഭക്ഷ്യ പരിശോധനാ ഏജൻസി അറിയിച്ചു.

ആരോഗ്യപരമായ അപകടസാധ്യതകൾ കാരണം കാനഡയിലും മറ്റ് പല രാജ്യങ്ങളിലും നിരോധിച്ചിരിക്കുന്ന ഒരു ആൻറിബയോട്ടിക്കാണ് ക്ലോറാംഫെനിക്കോൾ, CFIA വക്താവ് അറിയിച്ചു. ക്ലോറാംഫെനിക്കോൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ അപൂർവ്വവും എന്നാൽ ഗുരുതരവുമായ അപ്ലാസ്റ്റിക് അനീമിയ ഉൾപ്പെടെ ഗുരുതരമായ പാർശ്വഫലങ്ങൾക്ക് ഇത് കാരണമാകും. തിരിച്ചു വിളിച്ച ടെറിയാക്കി ബീഫ് ജെർക്കി സ്ലാബ് ആൽബർട്ട, സസ്കാച്വാൻ, മാനിറ്റോബ, ഒൻ്റാരിയോ എന്നിവിടങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്. ഉപഭോക്താക്കൾ ഈ ഉൽപ്പന്നം ഉപയോഗിക്കരുതെന്നും വിതരണം ചെയ്യരുതെന്നും ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!