Monday, August 18, 2025

ഹാലിഫാക്സ് സെൻ്റ് മാർക്സ് യാക്കോബായ ഇടവകയിൽ മാർ മർക്കോസിൻ്റെ ഓർമ്മപ്പെരുന്നാൾ ആചരിച്ചു

ഹാലിഫാക്സ് : നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിന്‍റെ നോവസ്കോഷ ഹാലിഫാക്സ് സെൻ്റ് മാർക്സ് യാക്കോബായ ഇടവകയിൽ മാർ മർക്കോസ് ഏവൻഗേലിയോസ്തായുടെ ഓർമ്മപ്പെരുന്നാൾ ആചരിച്ചു. മെയ് 25 ഞായറാഴ്ച പെരുന്നാളിന് കൊടിയേറി. വി. കുർബ്ബാനയും പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനയും വചനശുശ്രൂഷയും നടന്നു. തുടർന്ന് നടന്ന ഭക്തിനിർഭരമായ പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി ഫാ. എൽദോസ് കക്കാടൻ മുഖ്യ കാർമ്മികത്വം വഹിച്ചു.

ഓർമ്മപ്പെരുന്നാളിൽ പങ്കെടുത്ത എല്ലാ വിശ്വാസികൾക്കും നേർച്ചസദ്യ വിതരണം ചെയ്തു. ആദ്യഫലങ്ങളായും വഴിപാടായും കൊണ്ട് വന്ന ലേല വസ്തുക്കൾ ലേലം ചെയ്തത് ശ്രദ്ധേയമായി. വികാരിയോടൊപ്പം ഭാരവാഹികളായ ജോബിൻ മാത്യു, ഡിബിൻ വർഗീസ്, ക്ലോവർ ജോൺ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നല്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!